കണ്ണൂര്‍: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുക്കൽ ഇന്നും തുടരും. ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമളയുടെ മൊഴി എന്നെടുക്കുമെന്ന് തീരുമാനമായിട്ടില്ല. നേരത്തെ നടത്തിയ പരിശോധനയില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ പി.കെ ശ്യാമളക്കെതിരെ പ്രാഥമിക പരിശോധനയിൽ തെളിവുകളില്ല. ഇതിനായി പരിശോധനകൾ തുടരും.
ഡയറിക്കുറിപ്പിനൊപ്പം ഇന്നലെ നഗരസഭാ ഓഫീസിലും പരിശോധന നടത്തിയ അന്വേഷണ സംഘത്തിന് പി.കെ ശ്യാമളക്കെതിരായ തെളിവുകൾ ലഭിച്ചിട്ടില്ല. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്താനുള്ളതെന്നിരിക്കെ നിയമപരമായ കടമ്പകളുമുണ്ട്. അതിനാല്‍ ശക്തമായ തെളിവുകൾ തേടുകയാണ് പൊലീസ്.
കേസിൽ ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ ലഭിച്ചതിന് പിന്നാലെ സസ്പെൻഷനിലുള്ള ആന്തൂർ നഗരസഭാ സെക്രട്ടറി ഗിരീഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എന്നാൽ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ ലഭിച്ചതിനാല്‍ കേസുമായി പൊലീസിന് മുന്നോട്ട് പോകാന്‍ വഴി തുറന്നിട്ടുണ്ട്. എന്നാൽ, സാജൻ നേരിട്ട് ഒരപേക്ഷയും നൽകിയിട്ടില്ലെന്നും ഭാര്യാപിതാവാണ് കാര്യങ്ങൾ നീക്കിയിരുന്നതെന്നുമാണ് ഗിരീഷിന്റെ വാദം.
അതേസമയം, നഗരസഭ സെക്രട്ടറിയുടെ അധികാര പരിധിയിൽ ഉൾപ്പെടുന്നതാണെങ്കിൽ സാജന്‍റെ ഉടമസ്ഥതയിലുള്ള പാർത്ഥ കൺവെൻഷൻ സെന്‍ററിന് നാളെ പ്രവർത്തനാനുമതി നൽകിയേക്കും. ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചു വരികയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon