മുൻപ് നടന്ന ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും തടിച്ചുകൂടിയ ആരാധകരിൽ ഏറിയ പങ്കും ഇന്ത്യൻ ടീമിനെ പിന്തുണക്കുന്നവരാണ് . ഇന്ത്യൻ വംശജർ നിരവധിയുള്ള ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് മത്സരം കാണാൻ വിദേശത്തുനിന്ന് പോലും ഇന്ത്യക്കാർ എത്താറുണ്ട് അത്തരത്തിൽ ശ്രദ്ധിക്കപെടുകയാണ് ക്രിക്കറ്റ് പ്രേമികളായ ഒരു കൂട്ടം മലയാളി യുവാക്കളുടെ ലോകകപ്പ് യാത്ര.
ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിച്ച് അതിലുപരി രാജ്യസ്നേഹം തലച്ചോറിലും മനസ്സിലും കയറ്റി മണലാരണ്യത്തിൽ നിന്നും ക്രിക്കറ്റിന്റെ പറുദീസയായ ഇംഗ്ലണ്ടിലേക്ക് സ്വന്തം വരുമാനത്തിന്റെ നല്ലൊരു പങ്കും ചിലവാക്കി ആകെകിട്ടാനിരുന്ന വാർഷിക അവധിയും വേണ്ട എന്ന് വച്ച് ഇംഗ്ലണ്ടിലേക്ക് യാത്രചെയ്ത 10 പ്രവാസി യുവാക്കൾക്ക് ഇത് സ്വപ്ന സാത്ഷാക്കാരം. ഇവരിൽ ഭൂരിഭാഗവും പലസ്തലത്തു നിന്നും പല ദേശത്തു നിന്നും അവരുടെ ക്രിക്കറ്റ് സ്വപ്നങ്ങളേയും മോഹങ്ങളേയും വിട്ടെറിഞ്ഞ് എന്നോ ജീവിതം കെട്ടിപെടുക്കാൻ മണലാരണ്യത്തിൽ എത്തി പ്രവാസിയായി ജീവിതം നയിക്കുന്നവരാണ്. ഇവരിൽ പലരും ഇന്നും അവരുടെ ഓരോ അവധിദിവസങ്ങളുടെയും ഭൂരിഭാഗം സമയവും ക്രിക്കറ്റിനായി ചിലവഴിക്കുന്നവരാണ് ; അവരുടെ ക്രിക്കററിനോടുള്ള അടങ്ങാത്ത അഭിനിവേഷമാണ് ഇന്നവരെ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ഇഗ്ലംണ്ടിലെ ലോർഡ്സിലെ ക്രിക്കററ് ഗ്രൌൻഡിൽ എത്തിച്ചത് അതും നിർണായകമായ ന്യൂസിലാൻറ്റ് ഓസ്ട്രേലിയ മത്സരം കാണാൻ.
ഇവരാദ്യം എത്തിയത് മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം കാണാനായിരുന്നു അതും ഇന്ത്യൻ ടീമിന്റെ യൂണിഫാം അണിഞ്ഞ് 30 അടിയിലും നീളത്തിലെ ദേശീയ പതാകയും ഏന്തി രാജ്യസ്നേഹവും ക്രിക്കറ്റിനോടുള്ള ആവേശവും ഉൾക്കൊണ്ട് എട്ടു ദിക്കും പൊട്ടുമാറ് ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളും രാജ്യ സ്നേഹം തുളുമ്പുന്ന പാട്ടുകളുമായി അവരുടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം എല്ലാവരെയും അക്ഷരാർത്ഥത്തിൽ സ്തപ്ധരാക്കി; കണ്ടു നിന്ന ഇന്ത്യൻ ആരാധകർ ഭൂരിഭാഗവും അവരുടെ കൂടെ കൂടിയതോടു കൂടി ആ കൂട്ടായ്മ അക്ഷരാർത്ഥത്തിൽ അത് ആവേശകടലായി... മത്സരത്തിനു മുന്നേ തന്നെ ഓൾഡ് ട്രാഫോർഡ് ശരിക്കും ഒരു മിനി ഇന്ത്യ ആയി മാറി ... മത്സരം തുടങ്ങിയതോടെ അതു ആവേശകടലായി എന്ന് തന്നെ പറയാം....
ഇന്ത്യാ.......ഇന്ത്യാ എന്ന വിളികളും ..... ധോണി....ധോണി എന്നീ വിളികളും കൊണ്ട് സ്റ്റേഡിയം മുഖരിതമാക്കിയതിൽ ഇവർക്ക് ഒരു വലിയ പങ്ക് തന്നെയാരുന്നു.... പലപ്പോഴായ് സ്റ്റേഡിയത്തിനെ ആവേശകടലാക്കി മാറ്റി ഇവർ തുടക്കമിട്ട മെക്സിക്കൻ വേവുകൾ.. ശരിക്കും ഇന്ത്യയുടെ വിജയത്തോടെ അതു അതിന്റെ പാരമ്യതയിലെത്തി അതിനു ശേഷം ആ വിജയാഘോഷം സ്റ്റേഡിയത്തിനു പുറത്തു് തുടർന്നു .ഇനി ഇവരുടെ ആ ആവേശം മുഴങ്ങികേൾക്കുക ബർമിംഗ്ഹാമിലെ ഇന്ത്യാ ഇംഗ്ലണ്ട് മത്സരത്തിലാവും.
ഇംഗ്ലണ്ടിൽ നടക്കുന്ന ഈ വേൾഡ് കപ്പിലേക്ക് ഈ 10 അംഗ സംഘം എത്തിയത് രണ്ടു മാസം നീണ്ടു നിന്ന ശകതമായ പ്ലാനിംഗിന് ശേഷം ആയിരുന്നു അതും എല്ലാ പ്രതിസന്ധികളും അതു നേരിടാനുള്ള എല്ലാ മാർഗ്ഗങ്ങളെകുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കിയതിനു ശേഷം ആയിരുന്നു ആ തീരുമാനം. പ്രധാന പ്രതിസന്ധി റമദാൻ മാസത്തിലെ അവധികൾ വിസക്കുള്ള കാലതാമസം , വിസചിലവ് അതിലുപരി വേനലവധികാലത്തെ വളരെ വർധിച്ച വിമാനകൂലി ഏറ്റവും പ്രധാനം ഒരു പറവാസിയുടെ എണ്ണിച്ചുട്ട അപ്പം പോലെ മാത്രം മിച്ചമുള്ള ലീവുകൾ. എല്ലാം തരണം ചെയ്ത് ഒടുവിൽ അവർ ഇംഗ്ലണ്ടിലേക്ക് യാത്രയായി ഈ സംഘം. സംഘത്തിൽ കോഴിക്കോട് സ്വദേശിയായ മിജു ഗോപൻ , പാലക്കാട് സ്വദേശി ശരത് ,തൃശ്ശൂർ സ്വദേശിയായ സുധീർ ബാദർ , ചാലക്കുടി സ്വദേശി ബൈജു; എറണാകുളം സ്വദേശി സിജു, പത്തനംതിട്ട സ്വദേശി ജസ്സൻ , കൊല്ലം സ്വദേശികളായ പ്രഭിരാജ്, ഷിജു ബാബു, സന്തോഷ് എന്നിവർ ഉൾപെടും സുഹൃത്തുക്കളും ക്രിക്കറ്റിനായി ഒന്നു ചേർന്നവരും. ഈ സന്തോഷത്തിലും അവർക്കുണ്ടായിരുന്ന ഏക മനോവിഷമം ഓൾഡ് ട്രഫോർഡ് ഗ്യലറിയിൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ അവർക്ക് നഷ്ടപെട്ട ആ സുവർണ അവസരം 49.2 ഓവറിൽ ധോണിയുടെ സിക്സ് മാത്രമാണ്.
എഡ്ജ് ബാസ്ററണിൽ ഈ പ്രവാസികൾ തീർക്കുന്ന ആവേശം ഏറ്റവും ആവേശകരമായ മറ്റൊരു ക്രിക്കറ്റു മത്സരത്തിൽ ആയിരിക്കും പല ടീമുകളുടെയും വിധി നിർണയിക്കുന്ന മതസരം. ആതിഥേയരായ ഇംഗ്ലണ്ടിന്റെ പോലും വിധി നിർണയിക്കുന്ന മത്സരം പരമ്പര വൈരികളായ പാകിസ്താനികൾ പോലും ഇന്ത്യുടെ വിജയം ആഗ്രഹിക്കുന്ന മത്സരം. ഇംഗ്ലണ്ടിനെ ഇഗ്ലംണ്ടിലെ മണ്ണിൽ തോൽപിക്കുക അത്ര എളുപ്പാവില്ല എന്നിരുന്നാലും ഇന്ത്യയുടെ നിലവിലെ ഫോമും ഇവരുടെ ആവേശവും സപ്പോർട്ടും എത്ര കടുത്ത മത്സരങ്ങളും ഇന്ത്യയെ വിജയിക്കാൻ പ്രാപ്തമാക്കും എന്നാണ് ഇവരുടെ വിശ്വാസം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon