ads

banner

Sunday, 30 June 2019

author photo

തിരുവനന്തപുരം :  നെടുമങ്ങാട് കരിപ്പൂരിൽ പതിനാറുകാരിയെ കഴുത്തു ഞെരിച്ചു കൊന്നു എന്ന് അമ്മയുടെ കുറ്റസമ്മതം.സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും കാമുകനും എതിരെ കൊലക്കുറ്റം ചുമത്തിയ പൊലീസ് ഇരുവരെയും റിമാൻഡ് ചെയ്തു.‌‌മകളുടെത് ആത്മഹത്യയാണെന്നായിരുന്നു അമ്മയായ മഞ്ജുഷ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ കൊലപാതകമാണെന്നായിരുന്നു പോസ്റ്റ്മോർട്ട് റിപ്പോർട്ടിലെ സൂചന. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് മഞ്ജുഷ സമ്മതിക്കുകയായിരുന്നു. കാമുകനായ അനീഷിന്‍റെ സഹായത്തോടെയായിരുന്നു കൊലപാതകം. മകളുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഭിത്തിയിൽ ചേർത്ത് നിർത്തി കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകമെന്നും മൊഴിയിലുണ്ട്.

ഈ മാസം പത്താം തീയതി മുതലാണ് പെൺകുട്ടിയെ കാണാതായത്. അന്നാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നോ എന്നറിയാൻ ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനക്കയക്കാൻ പോലീസ് തീരുമാനിച്ചു. മഞ്ജുഷയെയും അശോകനെയും കഴിഞ്ഞ ദിവസമാണ് തമിഴ്നാടിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി മരിച്ചെന്നും പൊട്ടക്കിണറ്റിൽ തള്ളിയെന്നുമുള്ള വിവരം ലഭിച്ചത്. നെടുമങ്ങാട് കരിപ്പൂർ ആർസി പള്ളിക്ക് സമീപത്തെ പൊട്ടക്കിണറ്റില്‍‌ നിന്ന് കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement