തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന് പിള്ള. രാഹുല്‍ വന്നാല്‍ ബി.ഡി.ജെ.എസിന്റെ അനുമതിയോടെ കേന്ദ്ര നേതൃത്വം ശക്തമായ സ്ഥാനാര്‍ത്ഥിയെ നിറുത്തുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതൃയോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് അറുപത് ശതമാനം ന്യൂനപക്ഷജനസംഖ്യയുള്ള മണ്ഡലമാണെങ്കിലും എന്‍.ഡി.എ ശക്തമായ മത്സരം കാഴ്ചവയ്ക്കും. മണ്ഡലത്തിലെയും സമീപത്തെയും ജില്ലാഘടകങ്ങള്‍ എന്തിനും തയാറാണെന്നും പിള്ള പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ സ്മൃതി ഇറാനിയെ ഇവിടെയും എതിരാളിയായി കൊണ്ടുവരാന്‍ ബിജെപി സംസ്ഥാന- ദേശീയ നേതൃത്വങ്ങള്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ വെല്ലുവിളി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon