ads

banner

Saturday, 15 June 2019

author photo

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തെ  സംബന്ധിച്ച ദുരൂഹതകള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമാകുമെന്ന് ക്രൈംബ്രാഞ്ച്. ഡ്രൈവര്‍ അര്‍ജുനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ ദുരൂഹതകള്‍ നീക്കാന്‍ കഴിയുമെന്നും ഇയാളിപ്പോള്‍ നാട്ടിലുണ്ടെന്നും നിരീക്ഷണത്തിലാണെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

ഇതുവരെയുള്ള അന്വേഷണത്തില്‍ ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. 

കേസ് ഏറ്റെടുത്ത ആദ്യ നാളുകളില്‍ തന്നെ അര്‍ജുനെ വിശദമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന വാദത്തില്‍ ഉറച്ച്‌ നിന്ന അര്‍ജുനെതിരെ കൃത്യമായ തെളിവുകളാണ് അന്വേഷണ സംഘം പിന്നീട് ശേഖരിച്ചത്. ലഭിച്ച ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ അര്‍ജുന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് ക്രൈം ബ്രാഞ്ച് സംഘം ഉറപ്പിക്കുന്നുണ്ട്.

എന്നാല്‍ രക്തം,തലമുടി എന്നിവയുടെ ഫോറന്‍സിക് പരിശോധയുടെ പൂര്‍ണ്ണ ഫലം ലഭിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണമുണ്ടാകു. ഫോറന്‍സിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലേ ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കും മൊഴിമാറ്റിയതിനും തെളിവുകള്‍ നശിപ്പിച്ചതിനും കേസെടുക്കാനാവൂ എന്നാണ് പൊലീസ് നിലപാട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement