കോപ്പ അമേരിക്ക ആദ്യ മത്സരത്തിൽ ആതിഥേയരായ ബ്രസീലിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബൊളീവിയക്കെതിരെ ബ്രസീൽ വിജയം നേടിയത്. ബ്രസീലിന് വേണ്ടി ഫിലിപ്പ് കൂട്ടീന്യോ രണ്ട് ഗോളുകളൂം എവെർട്ടൻ ഒരു ഗോളും നേടി.
കലയുടെ തുടക്കം മുതൽ ബ്രസീലിന്റെ സർവാധിപത്യമായിരുന്നു. മികച്ച മുന്നേറ്റങ്ങളുമായി ഓരോ നിമിഷവും ത്രസിപ്പിക്കുന്നതായിരുന്നു മത്സരം. മികച്ച മുന്നേറ്റങ്ങളും അവസരങ്ങളും ഉണ്ടായെങ്കിലും ഗോള രാജിതമായിരുന്നു ആദ്യ പകുതി. കിട്ടിയ അവസരങ്ങൾ golaakki മാറ്റാൻ ബ്രസീലിന് ആയില്ല.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫൗയിൽ നിന്ന് ലഭിച്ച പെനാൽറ്റി കുട്ടീന്യോ ലക്ഷ്യത്തിലെത്തിച്ചു. 50 മിനുറ്റിൽ ആദ്യ ഗോൾ കുറിച്ച ബ്രസീൽ 53 മിനുറ്റിൽ കുട്ടീന്യോയിലൂടെ തന്നെ രണ്ടാം ഗോളും നേടി. മികച്ച ഷോട്ടിലൂടെ 85 മിനുട്ടിലായിരുന്നു മൂന്നാം ഗോൾ. എവെർട്ടൻ വകയായിരുന്നു മൂന്നാം ഗോൾ.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon