ads

banner

Friday, 28 June 2019

author photo

ന്യൂഡൽഹി : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷിചര്‍ച്ചയില്‍ ഹജ് ക്വാട്ട രണ്ട് ലക്ഷമായി വർദ്ധിപ്പിക്കാൻ തീരുമാനമായി. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച.കൂടാതെ  വ്യാപാരം, നിക്ഷേപം, ഊർജം, ഭീകരവാദം നേരിടുക എന്നീ വിഷയങ്ങളിലെ സഹകരണം ഉറപ്പാക്കുന്നതിനാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിലാണ് ഹജ് ക്വാട്ട ഉയർത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ഇന്ത്യയിൽ നിന്ന് രണ്ടു ലക്ഷത്തോളം വിശ്വാസികൾ ഈ വർഷം ഹജ് തീർത്ഥാടനത്തിൽ പങ്കെടുക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്തർ അബ്ബാസ് നഖ്​വി അറിയിച്ചു. ഇതിൽ 48 ശതമാനം പേരും സ്ത്രീകളാണ്. 2,340തിൽ കൂടുതൽ സ്ത്രീകളാണ്  പുരുഷ അകമ്പടി ഇല്ലാതെ ഹജിന് പുറപ്പെടുന്നത്. കഴിഞ്ഞ വർഷം ഇത് 1,180 പേരായിരുന്നു.

സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഹജിൽ പങ്കെടുക്കുന്നത് . 21 പ്രദേശങ്ങളില്‍ നിന്നായി 500 ലധികം വിമാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ ഒരു ലക്ഷത്തി നാൽപതിനായിരത്തോളം ആളുകൾ ഇന്ത്യൻ ഹജ് കമ്മറ്റി മുഖേന പോകുമ്പോൾ വിവിധ ഹജ് സംഘടനകൾ വഴിയാണ് ബാക്കിയുള്ളവർ യാത്ര തിരിക്കുന്നത്. ജൂലൈ നാലിന് ഡൽഹി, ഗയാ, ഗുവാഹത്തി, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നാണ് ഹജ് തീർഥാടകരേയും വഹിച്ചുള്ള ആദ്യ വിമാനങ്ങൾ മദീനയിലേക്ക് പുറപ്പെടുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement