ഹൈദരാബാദ് : ടിഡിപി നേതാവും മുൻ ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എട്ടുകോടിയോളം രൂപ ചെലവഴിച്ചു പണികഴിപ്പിച്ച കോൺഫറൻസ് ഹാൾ പൊളിച്ചടുക്കിയതിനു തൊട്ടുപിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ സ്വകാര്യ വസതിയും പൊളിച്ചു നീക്കാൻ; ജഗൻ മോഹൻ റെഡ്‌ഡി സർക്കാരിന്റെ നിർദേശം. അനധികൃത നിർമാണമാണെന്നു കണ്ടെത്തിയാൽ ചന്ദ്രബാബു നായിഡുവിന്റെ സ്വകാര്യ വസതിയും പൊളിച്ചു നീക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചന്ദ്രബാബു നായിഡുവിനോട് വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടിസ് നൽകി.
എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനിയില്‍നിന്നും പാട്ടത്തിനെടുത്ത കെട്ടിടത്തിലാണ് നിലവില്‍ ചന്ദ്രബാബു നായിഡു താമസിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനു പിന്നാലെ കൃഷ്ണാ നദീ തീരത്തുള്ള വസതിയിലാണ് നായിഡു താമസിച്ചിരുന്നത്. കൃഷ്ണ നദിയിൽ നിന്ന് 100 മീറ്ററിനു താഴെ അകലത്തിൽ പണി കഴിപ്പിച്ചിരിക്കുന്ന 28 കെട്ടിടങ്ങൾക്കും അനധികൃത നിർമാണം ചൂണ്ടിക്കാട്ടി നോട്ടിസ് നൽകിയതായി സർക്കാർ വ്യക്തമാക്കി. നിർമാണം അനധികൃതമെന്ന് കണ്ടെത്തിയാൽ പൊളിച്ചു നീക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നാണ് വൈഎസ്ആർ കോൺഗ്രസ് നേതാക്കളുടെ നിലപാട്. നായിഡുവിന്റെ വസതി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ളതിനാൽ നടപടികൾ എളുപ്പമാകില്ലെന്ന വിലയിരുത്തലും ഉണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon