കൊല്ലം: മകളുടെ വിവാഹദിവസം രാവിലെ അച്ഛനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അതേസമയം വിവാഹത്തിന് തടസ്സം ഉണ്ടാകാതിരിക്കാനായി മരണവിവരം അറിയിക്കാതെ വിവാഹം നടത്തി.
സാമ്പത്തികബാധ്യതയാണ് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൊല്ലത്താണ് സംഭവം. ചിറക്കര ഉളിയനാട് പ്രസാദ് ഭവനില്‍ ബി.ശിവപ്രസാദി(44)നെയാണ് ഞായറാഴ്ച രാവിലെ ഏഴോടെ ചിറക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപത്തെ കുടുംബവീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.
മകള്‍ നീതുവിന്റെ വിവാഹം ഞായറാഴ്ച രാവിലെ 11-ന് വിളപ്പുറം ആനന്ദവിലാസം ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. രാവിലെ ആറിന് വീട്ടില്‍നിന്ന് ബൈക്കുമായി പോയ ശിവപ്രസാദിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല. അന്വേഷിച്ചിറങ്ങിയ സുഹൃത്തുക്കള്‍ കുടുംബവീടിനുമുന്നില്‍ ബൈക്ക് ഇരിക്കുന്നതു കണ്ടു. വീട്ടില്‍ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.പാരിപ്പള്ളി പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: എസ്.ജലജ. മക്കള്‍: നിധിന്‍, നീതു, പ്രീജ. മരുമകന്‍: ആര്‍.എസ്.ബിജു. ശവസംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍.
This post have 0 komentar
EmoticonEmoticon