ലക്നോ: സ്ത്രീ പീഡനങ്ങള്‍ക്ക് വ്യത്യസ്ത നിര്‍ചനം നല്‍കിയ ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി ഉപേന്ദ്ര തിവാരി വിവാദത്തില്‍. ഓരോ മാനഭംഗത്തിനും അതിന്റേതായ സ്വഭാവമുണ്ട്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് മാനഭംഗത്തിനരയാകുന്നതെങ്കില്‍ അതിനെ പീഡനമെന്ന് പറയാം.
അതേസമയം 30-35 വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് മാനഭംഗത്തിനിരയാകുന്നതെങ്കില്‍ സംഭവം വ്യത്യസ്തമാണ്. രണ്ടു വ്യക്തികള്‍ പരസ്പര ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് മാനഭംഗപ്പെടുത്തിയെന്ന് ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സംഭവത്തില്‍നിന്നും ഈ വിഷയം വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സംഭവം വിവാദമായതോടെ മന്ത്രിക്കെതിരെ വിമര്‍ശവുമായി നിവധി പേരാണ് രംഗത്തെത്തിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon