ലണ്ടൻ : ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഒൻപതു വിക്കറ്റിനാണ് ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക് തകർത്തത്. ടോസ് നഷ്ടപ്പെട്ട ശ്രീലങ്കയാണ് ആദ്യം ബാറ്റു ചെയ്തത്. 49.3 ഓവറിൽ 203 റൺസിന് എല്ലാവരും പുറത്തായി. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (96), ഓപ്പണർ ഹാഷിം അംല (80) എന്നിവർ പുറത്താകാതെ നേടിയ അർധസെഞ്ചുറിയിലാണ് ദക്ഷിണാഫ്രിക്ക അനായാസമായി വിജയിച്ചത്. 76 പന്തും ഒൻപതു വിക്കറ്റും ബാക്കിനിർത്തിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം.തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡീ കോക്കിനെ (15) നഷ്ടമായടുത്തു നിന്നാണ് പ്രോട്ടീസുകാര്‍ മത്സരം വരുതിയിലാക്കിയത്. മലിംഗയാണ് ഡീ കോക്കിനെ വീഴ്ത്തിയത്.
30 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേരയും അവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍മാര്‍. കുശാല്‍ മെന്‍ഡിസ് (23), എയ്ഞ്ചലോ മാത്യൂസ് (11), ധനഞ്ജയ ഡി സില്‍ (24), ജീവന്‍ മെന്‍ഡിസ് (18), തിസര പെരേര (21). ഇസുരു ഉഡാന (17), സുരംഗ ലക്മല്‍ (പുറത്താകാതെ 5), മലിംഗ (4) എന്നിങ്ങനെയാണ് മറ്റു ലങ്കന്‍ താരങ്ങളുടെ പ്രകടനം.ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസും പ്രിടോറിയസും മൂന്നുവീതവും കഗീസോ റബാഡ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പെഹ്‌ലുക്‌വായും ഡുമിനിയും ഓരോ വിക്കറ്റുകള്‍ നേടി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon