കണ്ണൂര്‍: വടകരയിലെ സി.പി.എം വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി.നസീറിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സി.പി.എമ്മുകാരനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. സി.പി.എം തലശേരി ഏരിയ കമ്മിറ്റി ഓഫിസ് മുന്‍ സെക്രട്ടറിയായിരുന്ന രാജേഷ് ഫോണിൽ നിരവധി തവണ പൊട്ടിയന്‍ സന്തോഷുമായി സംസാരിച്ചതിന്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കുണ്ടേരി സ്വദേശിയായ സന്തോഷ് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു, ഇതിനിടെ നസീറിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നു പേരടക്കം അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്. മെയ് 18 ന് രാത്രി എട്ടു മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.
ആക്രമണത്തിന് പിന്നില്‍ ശക്തമായ ഗൂഡാലോചനയുണ്ടെന്നും എ.എൻ ഷംസീറിന്റെ പങ്ക് അന്വേഷിക്കണമെന്നും നസീർ ആവശ്യപ്പെട്ടിരുന്നു. തലശേരിയിലെ എംഎല്‍എ ഓഫീസില്‍ വെച്ച് ഷംസീര്‍ ഭീക്ഷണപ്പെടുത്തി.'നിന്നെ ഞാന്‍ കാണിച്ച് തരാം' എന്നായിരുന്നു എംഎല്‍എയുടെ ഭീഷണി. ഗൂഡാലോചനയെ പറ്റിയുളള വ്യക്തമായ കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മൂന്നാം തവണ നല്‍കിയ മൊഴി പകര്‍പ്പ് പൊലീസ് വായിച്ച് കേള്‍പ്പിച്ചില്ല. മൊഴി പകര്‍പ്പിനായി അപേക്ഷ നല്‍കിട്ടുണ്ടെന്നും പ്രതികരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon