കോട്ടയം : ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തള്ളി മരിച്ച തോമസ് ജേക്കബിന്റെ മകള്‍ റെനി. ആദ്യം കണ്ടത് നഴ്സിനെയും ഡ്യൂട്ടി ഡോക്ടറെയുമാണ്. ഇവര്‍ കയ്യൊഴിഞ്ഞതോടെയാണ് പിആര്‍ഒയെ സമീപിച്ചതെന്നും റെനി മനോരമ ന്യൂസിനോട് പറഞ്ഞു. പിആര്‍ഒയുടെ ഭാഗത്തുനിന്ന് ആശയവിനിമയത്തിലുണ്ടായ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നായിരുന്നു മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം.മെഡിക്കല്‍ കോളജിനു പുറമെ മറ്റ് രണ്ട് സ്വകാര്യ ആശുപത്രി അധികൃതര്‍ക്കും എതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ജേക്കബ് തോമസ് ചികിത്സ തേടി ചെന്ന സ്വകാര്യ ആശുപത്രിയിൽ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചയെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.
കടുത്ത പനിയും ശ്വാസതടസവും മൂലം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിയ തോമസ് ജേക്കബ് ചികിത്സാ നിഷേധിച്ചതിനെ തുടര്‍ന്നാണു മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രിയിലും എത്തിച്ച തോമസിനെ തിരിഞ്ഞു നോക്കാന്‍ ഡോക്ടര്‍മാര്‍ ആരും തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആംബുലന്‍സില്‍ വച്ചായിരുന്നു മരണം.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തോമസിന്‍റെ മകള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചികിത്സാ നിഷേധത്തിന് ഐപിസി 304ാം വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഡിവൈഎസ്പിക്കായിരിക്കും അന്വേഷണ ചുമതല. രോഗിക്ക് ചികിത്സ നിഷേധിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് പങ്കില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. അന്വേഷണത്തിന്‍റെ ഭാഗമായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. തോമസിന് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് കാരിത്താസ് ആശുപത്രിയുടെ വിശദീകരണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon