കൊച്ചി: നിപ രോഗലക്ഷണത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മൂന്ന് പേര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇൻസ്റ്റിട്യൂറ്റിൽ നിന്നുള്ള പരിശോധന ഫലമാണ് പുറത്തുവന്നത്. ഇന്നലെ പരിശോധനയ്ക്ക് അയച്ച മൂന്ന് സാമ്പിളുകളിലും നിപ നെഗറ്റീവാണ്.
തൃശൂർ, ഇടുക്കി, കളമശേരി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്. പുനപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളിലും നിപ നെഗറ്റീവ് എന്ന് പരിശോധനാ ഫലം. ഇതോടെ സംസ്ഥാനത്ത് നിന്നും നിപ ഭീതി അകലുന്നതായുള്ള ശുഭ സൂചനകൾ ആവുകയാണ്.
അതേസമയം, നിപ ബാധിതനുമായി ഇടപഴകിയ 329 പേർക്കും നിപ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ഇരുപത്തിയൊന്ന് ദിവസം ജാഗ്രതാ തുടരാൻ ആണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
അതേസമയം, വൈറസ് ബാധിതനായി ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. പരസഹായമില്ലാതെ വിദ്യാർത്ഥി നടക്കാനും തുടങ്ങി. വൈറസ് ബാധയുടെ സംശയത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ഐസോലേഷൻ വാർഡിൽ ഉണ്ടായിരുന്ന ഏഴ് പേരിൽ ഒരാളെ വാർഡിലേക്ക് മാറ്റി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon