ads

banner

Saturday, 19 January 2019

author photo

കണ്ണിറുക്കുന്നവള്‍ എന്നതിലുപരി എന്നെ ഒരു നടിയായി സ്വീകരിക്കണമെന്ന് പ്രിയാ വാര്യര്‍. ഒരു കണ്ണിറുക്കലിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ഇവര്‍. അതിനാല്‍, ബോളിവുഡ് സിനിമയിലേക്ക് എത്തി നില്‍ക്കുന്ന താരത്തിന്റെ പുതിയ പ്രതികരണം ഇങ്ങനെയാണ്. ' കണ്ണിറുക്കുന്നവള്‍ എന്നതിനപ്പുറം തന്നെ ഒരു നടിയായി തന്നെ സ്വീകരിക്കണം. കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും അറിയുന്നത്. ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം സംസാരിക്കവെയായിരുന്നു ഇക്കാര്യം ഇവര്‍ വ്യ്കതമാക്കിയത്. 

മാത്രമല്ല, പ്രദര്‍ശനത്തിനു ക്ഷണിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു പ്രിയ. എന്നിരുന്നാലും ക്ഷണം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നെന്ന് താരം അറിയിച്ചു. കൂടാതെ, ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുതെന്നും, മാത്രമല്ല, അവരെല്ലാം വലിയ നടിമാരാണെന്നും അവര്‍ അവരുടെ ജോലി മികച്ചതായി ചെയ്യുന്നതായും നടി വ്യക്തമാക്കി. ഇതിനെല്ലാം പുറമെ,താന്‍ രണ്‍വീര്‍ സിങ്ങിന്റെ കടുത്ത ആരാധികയാണെന്നും, തന്റെ കണ്ണുചിമ്മല്‍ ഇഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞതായി പ്രിയ പറയുകയുണ്ടായി. മാത്രമല്ല, പ്രിയാ വാര്യര്‍ നായികയായെത്തുന്ന ബോളിവുഡ് ചിത്രം 'ശ്രീദേവി ബംഗ്ലാവി'നെതിരെ വലിയ ആരോപണങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.എന്നാല്‍, ടീസര്‍ ഇറങ്ങിയതിന് പിന്നാലെ നടി ശ്രീദേവിയുടെ മരണവുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന് കാണിച്ച് ശ്രീദേവിയുടെ ഭര്‍ത്താവ് നിയമ നടപടിയ്ക്കൊരുങ്ങിയിരിക്കുകയാണ്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement