ads

banner

Saturday, 19 January 2019

author photo

നിലയ്ക്കല്‍: ശബരിമലയില്‍ അയ്യനെ കണ്ട് ദര്‍ശനം നടത്തുവാന്‍ വീണ്ടും യുവതികളെത്തി. ഇന്ന് വെളുപ്പിനെയാണ് സംഭവം. രണ്ടു യുവതികളാണ് ഇതിനായി നിലയ്ക്കല്‍ വരെയെത്തിയത്. അതായത്, കഴിഞ്ഞ ദിവസം ശബരിമലയിലെത്തി ദര്‍ശനം നടത്താനാവാതെ മടങ്ങിയ കണ്ണൂര്‍ സ്വദേശിനികളായ രേഷേമ നിശാന്തും ഷാനിലയുമാണ് ശബരിമലയില്‍ പ്രവേശിക്കുന്നതിന് വീണ്ടുമെത്തിയത്. 

എന്നാല്‍, സംഭവത്തിന്റെ ഗൗരവം മനസിലാക്കി യുവതികളെ മടക്കിയയച്ചതായി പോലീസ് വ്യക്തമാക്കി. ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റുകയും അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു. ശേഷം ഇവരെ ഇവിടെ നിന്ന് പോലീസ് വാഹനത്തില്‍ നിലയ്ക്കലില്‍ നിന്ന് മാറ്റുകയായിരുന്നു. ഇവരെ എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് നിലവില്‍ വ്യക്തമല്ല. എന്നാല്‍ ഇവരെ മടക്കിയയച്ചതായി പോലീസ് വ്യക്തമാക്കി. മാത്രമല്ല, യുവതികള്‍ ദര്‍ശനത്തിനെത്തുന്നതായി അറിഞ്ഞ് പമ്പയിലും പരിസരങ്ങളിലും പ്രതിഷേധക്കാര്‍ സംഘടിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ബുധനാഴ്ചയും ഈ യുവതികള്‍ മല ചവിട്ടാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ പോലീസ് ഇടപെട്ട് തിരിച്ചയച്ചിരുന്നു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement