ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ മൂന്നു അല്‍ ക്വയ്ദ ഭീകരരെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. തിങ്കളാഴ്ച കറാച്ചിയിലെ ഖുദാ ബുസ് ഗോസ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഭീകരരെ കൊലപ്പെടുത്തിയതെന്നു എസ്എസ്പി ഇര്ഫാന് അലി ബഹദൂര്‍ പറഞ്ഞു.
അതേസമയം, ഏറ്റുമുട്ടലിന്റെ മറവില്‍ രണ്ടു ഭീകരരെ രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു. ഭീകരര്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്ന് വലിയ തോതിലുള്ള സ്ഫോടക വസ്തു ശേഖരം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon