കോട്ടയം: കെവിന്‍ ദുരഭിമാന കൊലക്കേസിൽ ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എഎസ്‌ഐ ടി.എം. ബിജുവിനെ ഇന്ന് വീണ്ടും വിസ്തരിക്കും. കേസിലെ ഒന്നാം പ്രതി സാനു ചാക്കോയുമായി കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം എഎസ്‌ഐ ബിജു നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് വീണ്ടും വിളിച്ചു വരുത്തുന്നത്.
രാത്രി വാഹനപരിശോധനയ്ക്കിടെ സാനു ചാക്കോയുടെ കാര്‍ പിടികൂടി കൈക്കൂലി വാങ്ങി വിട്ടയച്ച സംഭവത്തില്‍ ടി.എം. ബിജുവിനെ നേരത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
അതേസമയം, കെവിന്‍ ആത്മഹത്യ ചെയ്യുകയോ മുങ്ങി മരിക്കുകയോ ചെയ്യാനുള്ള സാഹചര്യം മൃതദേഹം കണ്ടെത്തിയ ചാലിയക്കര പുഴയില്‍ ഇല്ലെന്നു ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് ചെയ്തുവെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി കോടതിയെ അറിയിച്ചു. അതിനാല്‍ കൊലപാതകം എന്ന വിധത്തിലാണ് അന്വേഷണം നടത്തിയതെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon