തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ നല്‍കുന്നത് സ്നേഹത്തിന്റെ സഹിഷ്ണുതയുടെയും സന്ദേശമാണെന്നു പറയുന്നതിനോടൊപ്പം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകളും നേര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിനു ശേഷം വന്നെത്തുന്നത് ചെറിയ പെരുന്നാള്‍, മനുഷ്യ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണു നല്‍കുന്നതെന്നും ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്കു വലിയ പ്രസക്തിയുണ്ടെന്നും ആശംസാ സന്ദേശത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ റമദാനും ഈദുല്‍ ഫിത്തറും പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ഇന്നാണ് കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
മാത്രമല്ല യുഎഇ, സൗദി എന്നിവിടങ്ങളിലും ഇന്നാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. റംസാന്‍ 30 പൂര്‍ത്തിയാക്കിയാണ് ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് തീരുമാനം. ശവ്വാല്‍ മാസപ്പിറവി കണ്ടതായി എവിടെ നിന്നും വിശ്വസനീയമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ന് റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ഇന്ന് ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി, കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി എന്നിവര്‍ അറിയിച്ചിരുന്നു. കേരളത്തില്‍ മേയ് ആറ് മുതലാണ് റമദാന്‍ വൃതം ആരംഭിച്ചത്. ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ഒരു മാസത്തിന്റെ പേരാണ് റംസാന്‍ അഥവ റമദാന്‍. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്ലിങ്ങള്‍ ചെറിയ പെരുന്നാള്‍ അഥവ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. ഇസ്ലാമിലെ ഏറ്റവും പുണ്യമുളള മാസമാണ് റംസാന്‍. ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികാഘോഷം എന്ന നിലയ്ക്കാണ് റമദാന്‍ കണക്കാക്കപ്പെടുന്നത്. ഈ മാസത്തില്‍ ഖുര്‍ആന്‍ പഠനത്തിനും വായനയ്ക്കും പ്രവാചകന്‍ മുഹമ്മദ് കൂടുതല്‍ സമയം നീക്കി വച്ചിരുന്നതായും പറയപ്പെടുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon