സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ ഉയര്‍ന്നിരിക്കുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് ആണ്. പവന് 320 വര്‍ധിച്ച് 25,440 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ വര്‍ധിച്ചിരിക്കുകയാണ്.
ഇന്നലെ മാത്രം 560 രൂപയാണ് പവന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഇരുപത്തിയയ്യായിരത്തിലേക്ക് സ്വര്‍ണ വില കടന്നു. നേരത്തെ ഈ വര്‍ഷം ഫെബ്രുവരിയിലും പവന് ഇരുപത്തിയയ്യായിരത്തിന് മുകളിലെത്തിയെങ്കിലും പിന്നീട് താഴേക്കുവന്നിരുന്നു. മാസങ്ങളായി സ്വര്‍ണവില മുകളിലേക്ക് കുതിച്ചുകയറുകയാണ്.
This post have 0 komentar
EmoticonEmoticon