മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 143 പോയന്റ് നഷ്ടത്തില്‍ അതായത് 39451ലും ആണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. നിഫ്റ്റി 41 പോയന്റ് നഷ്ടത്തില്‍ 11790ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 694 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 702 ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, ഫാര്‍മ, എഫ്എംസിജി, ഐടി, ഊര്‍ജം, ലോഹം, ഇന്‍ഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ഇന്‍ഡിഗോ, പിഡിലൈറ്റ്, അശോക് ലൈലാന്റ്, ടിവിഎസ് മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ തുടരുന്നത്. അതേസമയം യുപിഎല്‍, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, വിപ്രോ, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, എസ്ബിഐ, വേദാന്ത, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
This post have 0 komentar
EmoticonEmoticon