ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. കരുത്തരായ ഓസ്‌ട്രേലിയയുമായാണ് ഇന്ത്യയുടെ അങ്കം. കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം മൂന്നു മണിക്കാണ് മത്സരം തുടങ്ങുന്നത്. രണ്ട് മുന്‍ ചാംപ്യന്മാരുടെ പോരാട്ടം കൂടിയാണിത്. ലോകത്തെ മികച്ച താരങ്ങളുടെ നിര യാണ് രണ്ട് ടീമുകളിലുമള്ളത്.
കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിലെ ടീമിനേറ്റ തോല്‍വിയുടെ കണക്ക് തീര്‍ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഇന്ന് ഉറ്റുനോക്കുന്നത്. 2015 ലെ സെമിയില്‍ ഇന്ത്യയുടെ കുതിപ്പ് അവസാനിപ്പിച്ചത് ഓസീസ് ആയിരുന്നു. അന്നത്തെ പരാജയത്തിന് മധുരപ്രതികാരം തീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ന് കോഹ്‌ലിയുടെ ടീമിന് വന്നെത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിച്ച ടീമില്‍ നിന്ന് പരമാവധി രണ്ടു മാറ്റങ്ങളാണ് ഇന്ത്യ വരുത്താന്‍ സാധ്യതയുള്ളത്. ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി കളിച്ചേക്കും. പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ കേദാര്‍ ജാദവിന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ അതേ ടീമിനെയാകും ഓസ്‌ട്രേലിയ അണിനിരത്തുക. ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ഓസിസിന് ആത്മവിശ്വാസം കണ്ടെത്താനായിട്ടില്ല. വാര്‍ണറും സ്മിത്തും മാത്രമാണ് ഓസിസ് നിരയില്‍ സ്ഥിരത പുലര്‍ത്തുന്നത്. മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഓസിസ് ബൗളിങിന് നേതൃത്വം നല്‍കുന്നത്.
ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ഓസീസിന് മുന്നില്‍ അത്ര നല്ല റെക്കോര്‍ഡല്ല ഇന്ത്യയ്ക്കുള്ളത്. ലോകകപ്പില്‍ ഇതുവരെ പതിനൊന്നു തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണയും വിജയം ഓസീസിന് ഒപ്പമായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon