കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ നേതൃസമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും കെപിസിസി, ഡിസിസി ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുകയാണ്.വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചിരിക്കുന്ന യോഗത്തിലാണ് രാഹുല്‍ പങ്കെടുക്കുന്നത്. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പേരിട്ട പരിപാടിയില്‍ പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നു.
This post have 0 komentar
EmoticonEmoticon