ads

banner

Friday, 21 June 2019

author photo

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി ഐഎഎസ്. മൂന്നാർ വിഷയം മുതൽ സംസ്ഥാന സർക്കാർ തന്നെ വേട്ടയാടുന്നുവെന്നാണ് ആരോപണം. അഴിമതിക്കെതിരെ നിലപാടെടുത്തതിനാലാണ് സർക്കാർ വേട്ടയാടുന്നത്.  അഡീഷണൽ ചീഫ് സെക്ര‍ട്ടറി പദവിയിലുള്ള രാജു നാരായണ സ്വാമിയെ സംസ്ഥാന സർക്കാർ പിരിച്ചു വിടാനൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് സർക്കാരിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.പുറത്താക്കാനുള്ള നീക്കത്തെ കുറിച്ച് അറിയില്ലെന്നാണ് സ്വാമി പറയുന്നത്. തന്റെ പ്രകടനം മോശമാണെന്ന് ഒരു സർക്കാരും പറഞ്ഞിട്ടില്ല.. പേരിൽ കേസുകളുമില്ല.. നാളികേര ബോർഡിലെ അഴിമതിയൊന്നും പുറത്തു കൊണ്ടു വന്നില്ലായിരുന്നുവെങ്കില്‍ തനിക്ക് ഒരു കുഴപ്പവുമുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.പിരിച്ചുവിട്ടതായി ഔദ്യോഗിക നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ചാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും രാജു നാരായണസ്വാമി വ്യക്തമാക്കി. അഴിമതിക്കാർ സംഘടിച്ചാണ് തനിക്കെതിരെ നീക്കം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement