തിരുവനന്തപുരം: ചെറിയ പെരുന്നാൾ ദിനത്തിൽ നന്മ നിറഞ്ഞ ചിത്രം പങ്കുവെച്ച് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. തിരുവനന്തപുരത്ത് നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയ കുഞ്ഞ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് സ്നേഹപൂർവം ഷേക്ക് ഹാൻഡ് നൽകുന്നതാണ് ചിത്രം. പെരുന്നാൾ ദിനത്തിലെ മനോഹരമായ കാഴ്ചയെന്നാണ് ജേക്കബ് പുന്നൂസ് കുറിച്ചത്. പൊലീസ് സുഹൃത്താണെന്നുള്ള തോന്നൽ കുട്ടികളിൽ ഉളവാക്കുന്നതാണ് പൊലീസിന്റെ ഈ പെരുമാറ്റമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൊലീസുകാരന് ഈദ് മുബാറക്ക് നേർന്നുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കുട്ടികളോടുള്ള പൊലീസിന്റെ പെരുമാറ്റം സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം കുറിച്ചു.
ചന്ദ്രൻകുമാർ എന്ന പൊലീസുകാരനാണ് കുട്ടിക്ക് സ്നേഹപൂർവം ഷേക്ക് ഹാൻഡ് നൽകിയത്. ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച ജേക്കബ് പുന്നൂസിന് നന്ദി അറിയിച്ച് ചന്ദ്രൻകുമാർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ- നന്ദി, ശ്രീ.ജേക്കബ്ബ് പുന്നൂസ്, IPS ,സർ,, ( രാവിലെ ഈദ് നമസ്കാര ഡ്യൂട്ടി സമയത്താണ്, ഒരു കുട്ടി എന്റെ അടുത്തേയ്ക്ക് ചിരിച്ച് കൊണ്ട് വരുന്നത്, നിട്ടിയ കുഞ്ഞ് കൈയ്യിൽ ഒരു ഷേക് ഹാന്റ്, കുഞ്ഞിശബ്ദത്തിൽ ഈദ് മുബാറക്കും .. ( മാതാപിതാക്കൾ പറഞ്ഞ് വിട്ടതാകാം, ) എന്നാലും അവന്റെ മുഖത്തെ നിഷ്കളങ്കത ,ആരെയും ആകർഷിക്കും ... ഞാൻ ഓർക്കുകയാണ്, ജനമൈത്രി, സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടന ദിവസം, ശ്രീ, മധുസൂധനൻ, സർ, എഴുതി, അവതരിപ്പിച്ച കവിത, (നമ്മളൊറ്റ കുടുംബമാകുന്നു... നന്മതൻ ശംഖനാദമാകുന്നു, തിന്മകൾ നിഴൽ വീശുമ്പോഴെല്ലാം നാം പരസ്പരം കാവലാകുന്നു .... ബന്ധുവാണ്, സുഹൃത്താണ് പോലീസ്, സ്വന്തമാണെന്നുമെന്നുമേ പോലീസ്....) ആശംസകൾ, സർ ഈദ് മുബാറക്ക്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon