എറണാകുളം : രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും. കപ്പലിലുള്ള 18 ഇന്ത്യക്കാരില്‍ മൂന്നുപേര്‍ എറണാകുളത്തുകാരാണ്. കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്‍റെ ബന്ധുക്കളെ കമ്പനി വിവരമറിയിച്ചു. കപ്പലിലെ ക്യാപ്റ്റന്‍ ഫോര്‍ട്ട്കൊച്ചിക്കാരനെന്നും സൂചനയുണ്ട്. തൃപ്പുണിത്തുറ സ്വദേശിയും കപ്പലിലുണ്ടെന്നാണ് വിവരം.
എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. മോചനം ആവശ്യപ്പെട്ട് ഇറാനു കത്ത് നൽകിയിട്ടുണ്ട്. കപ്പലിലെ മറ്റു 3 പേർ റഷ്യക്കാരും ഓരോരുത്തർ ലാത്വിയ, ഫിലിപ്പീൻസ് സ്വദേശികളുമാണെന്നാണു വിവരം. സ്പീഡ് ബോട്ടുകളിലെത്തി കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ റവല്യൂഷനറി ഗാർഡ്സ് പുറത്തുവിട്ടു.
HomeUnlabelledഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ 3 മലയാളികളും ,ക്യാപ്റ്റൻ ഫോർട്ട് കൊച്ചിക്കാരൻ
This post have 0 komentar
EmoticonEmoticon