മാനന്തവാടി: രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വയനാട്ടിലും അമേഠിയിലും പ്രചരണത്തിനെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭയമാണെന്ന് കോണ്‍ഗ്രസ് വാക്താവും നടിയുമായ ഖുശ്ബു പറഞ്ഞു. മാനന്തവാടിയിലെ കുഞ്ഞോത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായായിരുന്നു ഖുശ്ബുവിന്റെ പരിഹാസം കലര്‍ന്ന ഈ ആരോപണം.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ അംഗീകരിക്കുന്നുവെന്നും ഖുശ്ബു വ്യക്തമാക്കി. എന്നാല്‍ ലിംഗസമത്വത്തെ സ്വാഗതം ചെയ്യുന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ മാറ്റാന്‍ ഒറ്റയടിയ്ക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു.
പൊതുയോഗത്തിന് ശേഷം ഇരുപത് മിനിറ്റോളം റോഡ് ഷോയും ഖുശ്ബു നടത്തി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon