തിരുവനന്തപുരം : വായ്പാ കുടിശ്ശിക വരുത്തിയ ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും വൻ തുക ഈടാക്കിയ ശേഷം തുച്ഛമായ തുക ബാങ്കിലേക്ക് അടച്ച കെഎസ്ആർടിസിക്കെതിരെ അന്വേഷണം. KSRTC പാപ്പനംകോട് ടയർഷോപ്പിൽ നിന്ന് വിരമിച്ച ചാർജ്മാൻ എംഎസ് രവി കുമാറിന്റെ പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിനൊരുങ്ങുന്നത്.ഇക്കഴിഞ്ഞ ജൂണ്‍ 30 നാണ് രവി കുമാർ വിരമിച്ചത്. കേരള സംസ്ഥാന ട്രാൻസ്പോർട്ട് വർക്കേഴ്സ് സൊസൈറ്റിയിൽ നിന്നും മൂന്നു ലക്ഷവും അനന്തപുരം ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപയും രവികുമാർ വായ്പ എടുത്തിരുന്നു. ട്രാൻസ്പോർട്ട് സംഘത്തിലേക്ക് മാസം 15,000 രൂപയും അനന്തപുരം ബാങ്കിന് 5000 രൂപയും രവികുമാറിന്റെ ശമ്പളത്തിൽ നിന്നും കോർപ്പറേഷൻ ഈടാക്കുകയും ചെയ്തിരുന്നു. മൊത്തം 4,60,000 രൂപയാണ് ഇത്തരത്തിൽ റിക്കവറി നടത്തിയത്. എന്നാൽ എന്നാൽ ട്രാൻസ്പോർട്ട് സൊസൈറ്റിയിൽ 30,000 രൂപയും അനന്തപുരം ബാങ്കിൽ 20,000 രൂപയും മാത്രമാണ് കോർപ്പറേഷൻ അടച്ചതെന്നാണ് രവി കുമാർ പരാതിയിൽ പറയുന്നത്. 36000 രൂപയായിരുന്നു തന്റെ ശമ്പളം ഇതിൽ നിന്നുമാണ് 20000 രൂപ വീതം പിടിച്ചിരുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 30 നാണ് രവി കുമാർ വിരമിച്ചത്. കേരള സംസ്ഥാന ട്രാൻസ്പോർട്ട് വർക്കേഴ്സ് സൊസൈറ്റിയിൽ നിന്നും മൂന്നു ലക്ഷവും അനന്തപുരം ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപയും രവികുമാർ വായ്പ എടുത്തിരുന്നു. ട്രാൻസ്പോർട്ട് സംഘത്തിലേക്ക് മാസം 15,000 രൂപയും അനന്തപുരം ബാങ്കിന് 5000 രൂപയും രവികുമാറിന്റെ ശമ്പളത്തിൽ നിന്നും കോർപ്പറേഷൻ ഈടാക്കുകയും ചെയ്തിരുന്നു. മൊത്തം 4,60,000 രൂപയാണ് ഇത്തരത്തിൽ റിക്കവറി നടത്തിയത്. എന്നാൽ എന്നാൽ ട്രാൻസ്പോർട്ട് സൊസൈറ്റിയിൽ 30,000 രൂപയും അനന്തപുരം ബാങ്കിൽ 20,000 രൂപയും മാത്രമാണ് കോർപ്പറേഷൻ അടച്ചതെന്നാണ് രവി കുമാർ പരാതിയിൽ പറയുന്നത്. 36000 രൂപയായിരുന്നു തന്റെ ശമ്പളം ഇതിൽ നിന്നുമാണ് 20000 രൂപ വീതം പിടിച്ചിരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon