ads

banner

Tuesday, 2 July 2019

author photo

സാന്‍ഫ്രാന്‍സിസ്‌കോ : അതിതീവ്രനശീകരണ ശേഷിയുള്ള രാസായുധമായി ഉപയോഗിക്കുന്ന സരിന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് നാല് കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. കമ്പനിയുടെ സിലിക്കന്‍ വാലിയിലെ തപാല്‍ സംവിധാനത്തില്‍ വിഷവാതകത്തിന്റെ സാന്നിധ്യം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.രാവിലെ 11 മണിക്ക് സംശയാസ്പദമായി കണ്ട പായ്ക്കറ്റിലാണ് സരിന്‍ സാന്നിധ്യം കണ്ടെത്തിയത്. ഈ പായ്ക്കറ്റ് കൈകാര്യം ചെയ്ത ആളുകള്‍ക്ക് ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലേക്ക് എത്തുന്ന എല്ലാ പായ്ക്കറ്റുകളും പരിശോധിക്കാറുണ്ട്. ഇന്നലെ ഒരു പായ്ക്കറ്റില്‍ പരിശോധനാഫലം പോസിറ്റീവായിരുന്നു. തുടര്‍ന്നാണ് നാല് ഓഫിസുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചത്.

ഒഴിപ്പിച്ച മൂന്നു കെട്ടിടങ്ങളിലേക്ക് ആളുകളെ തിരികെ പ്രവേശിപ്പിച്ചതായി കമ്പനി വക്താവ് അറിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നുള്ള എഫ്ബിഐ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മനുഷ്യന്റെ നാഡീ സംവിധാനത്തെ ബാധിക്കുന്ന സരിന്‍ പെട്ടെന്നു തന്നെ മരണകാരണമാകും. ഐക്യരാഷ്ട്രസംഘടന കൂട്ടനശീകരണ ആയുധങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയും സഖ്യസേനയും സരിന്‍ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നു. ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും വന്‍തോതില്‍ സരിന്‍ സംഭരിച്ചിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement