കടുത്ത വരള്‍ച്ചയില്‍ ചെന്നൈ നഗരം ദുരിതക്കയത്തിൽ നീറുമ്പോൾ മകനുമൊത്ത് നീന്തല്‍ക്കുളത്തിലെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച സൗന്ദര്യ രജനീകാന്തിന് രൂക്ഷവിമര്‍ശനം. ട്വിറ്ററിലും ഫെയ്സ്ബുക്കിലുമാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. മകനെ നീന്തൽ പഠിപ്പിക്കുന്നു എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി എഴുതിയതും. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ സൗന്ദര്യയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നു.ട്രോളും പ്രതിഷേധവും ശക്തമായതോടെ സൗന്ദര്യ ചിത്രം നീക്കി. വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് ചിത്രം പിന്‍വലിക്കുകയാണെന്നും ചെന്നൈയിലെ ജല ദൗര്‍ലഭ്യത ഗൗരവമായി മനസ്സിലാക്കുന്നുവെന്നും സൗന്ദര്യ പിന്നീട് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ തമിഴ്നാട്ടില്‍ മഴവെള്ള സംഭരണത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് രജനികാന്ത് ആവശ്യപ്പെട്ടിരുന്നു.
‘എന്റെ അവധിയാഘോഷത്തില്‍ നിന്നും പകര്‍ത്തിയ സദുദ്ദേശ്യത്തോടെ പങ്കുവച്ച ചിത്രങ്ങള്‍ നീക്കം ചെയ്തു. നമ്മള്‍ നേരിടുന്ന ജലക്ഷാമത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നു. കുട്ടികള്‍ക്ക് ചെറുപ്പം മുതലേ ശാരീരികമായ കായികാധ്വാനം നല്‍കേണ്ടതിന്റെ പ്രാധാന്യം പറയുന്നതിനു വേണ്ടിയായിരുന്നു ആ ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചത്.’–സൗന്ദര്യ ട്വീറ്റ് ചെയ്തു.കടുത്ത ജലക്ഷാമത്തിലൂടെയാണ് തമിഴ്നാട് കടന്നു പോകുന്നത്. സംസ്ഥാനത്തിന്‍റെ പല പ്രദേശങ്ങളിലും മഴ ലഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. ചെന്നൈയില്‍ 40 ശതമാനം വീടുകളിലും പൈപ്പ് വെള്ളം നിര്‍ത്തലാക്കിയിരിക്കുകയാണ്. കടുത്ത ജലക്ഷാമത്തിലൂടെയാണ് തമിഴ്നാട് കടന്നു പോകുന്നത്. സംസ്ഥാനത്തിന്‍റെ പല പ്രദേശങ്ങളിലും മഴ ലഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. ചെന്നൈയില്‍ 40 ശതമാനം വീടുകളിലും പൈപ്പ് വെള്ളം നിര്‍ത്തലാക്കിയിരിക്കുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon