ads

banner

Tuesday, 2 July 2019

author photo

തിരുവനന്തപുരം :  ഇന്ത്യൻ മാധ്യമപ്രവർത്തനം മുമ്പില്ലാത്തവിധം ജീർണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാര സംവിധാനത്തിന‌് ആവശ്യമായത് ചെയ്തുകൊടുക്കാനുള്ള ഉപാധിയായി ഒരു വിഭാ​ഗം മാധ്യമപ്രവർത്തനത്തെ തരംതാഴ‌്ത്തി. ഇതിൽ സ്വമേധയാ ഉള്ള വിധേയപ്പെടലുണ്ട‌്, ഭീതികൊണ്ടുള്ള വഴങ്ങിക്കൊടുക്കലുണ്ട‌്, വർഗീയ താൽപ്പര്യം മുതൽ കോർപറേറ്റ‌് താൽപ്പര്യംവരെ നിർവഹിച്ചുകൊടുക്കാനുള്ള വ്യഗ്രതപ്പെടലുണ്ട‌്. സ്വദേശാഭിമാനി കേസരി പുരസ‌്കാരവും സംസ്ഥാന മാധ്യമ, ഫോട്ടോഗ്രഫി പുരസ‌്കാരങ്ങളും വിതരണം ചെയ‌്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

രൂപപരമായുണ്ടായ പുരോഗതി മാധ്യമരം​ഗത്ത് ഉള്ളടക്കത്തിന്റെ കാര്യത്തിലുണ്ടായോ എന്ന‌് പരിശോധിക്കണം. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ കാലത്ത‌് സാമൂഹ്യവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു പത്രപ്രവർത്തനം. ഇന്ന‌് സാമൂഹ്യസേവനം എന്നതിനെ കച്ചവട താൽപ്പര്യംകൊണ്ട‌് പകരംവയ‌്ക്കുന്ന സ്ഥിതി വന്നു. സ്വദേശാഭിമാനിയുടെയും കേസരിയുടെയും കാലത്തുനിന്ന‌് മാധ്യമപ്രവർത്തനം ഇപ്പോള്‍ എവിടെയെത്തിയെന്ന് ആലോചിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement