ads

banner

Tuesday, 30 April 2019

author photo

ന്യൂഡല്‍ഹി: മോദി തൃണമൂല്‍ എം.എല്‍.എമാരെ ബി.ജെ.പിയിലേക്ക് എത്തിക്കുന്നത് കള്ളപ്പണത്തിന്റെ കരുത്തിലാണെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജ്യത്തെ 125 കോടി ജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം ഉപയോഗിച്ച് എംഎല്‍എ മാരെ കൂറുമാറ്റാന്‍ നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇത്തരത്തി അവകാശ വാദമുന്നയിക്കുന്ന മോദിയെ 72 വര്‍ഷത്തേക്ക് വിലക്കണമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

മോദിയുടെ പ്രസംഗം രാജ്യത്തിന് തന്നെ അപമാനകരമാണെന്നും ദീദീ 23ാം തിയ്യതി വോട്ടെണ്ണുന്ന ദിവസം എല്ലായിടത്തും താമര വിരിയുമെന്നും എംഎല്‍എമാര്‍ നിങ്ങളെ വിട്ട് പോകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

40 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അഖിലേഷ് യാദവ്. സെരംപൂറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് എം.എല്‍.എമാരെ കൂറുമാറ്റുമെന്ന് മോദി പ്രസംഗിച്ചത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement