ന്യൂഡല്‍ഹി: വാഡിയ ഗ്രൂപ്പ് ഉടമയും കിങ്സ് ഇലവന്‍ പഞ്ചാബ് ടീം ഉടമകളിലൊരാളുമായ നെസ്സ് വാഡിയയ്ക്ക് ജപ്പാന്‍ കോടതി രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മയക്കുമരുന്ന് കൈവശം വെച്ച കേസിലാണ് നെസ്സ് വാഡിയയെ ശിക്ഷിച്ചത്.
ജാപ്പനീസ് ദ്വീപായ ഹോക്കയ്ഡോയിലെ ന്യൂ ചിറ്റോസ് വിമാനത്താവളത്തില്‍ വെച്ചാണ് കഴിഞ്ഞ മാര്‍ച്ചില്‍ നെസ്സ് വാഡിയ അറസ്റ്റിലാകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ കൈയ്യില്‍നിന്ന് 25 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. സ്വകാര്യ ഉപയോഗത്തിനായാണ് താന്‍ മയക്കുമരുന്ന് കൈവശം വെച്ചതെന്ന് അദ്ദേഹം അധികൃതരോട് സമ്മതിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon