കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉന്നത റാങ്കോടെ ഇടം നേടിയതിൽ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.രാജ്യത്തിനാകെ മാതൃകയായ പിഎസ്‍സിയെ പോലും സംശയത്തിന്‍റെ മുനയിൽ നിര്‍ത്തുന്നതാണ് എസ്എഫ്ഐ നേതാക്കളുടെ ഇടപെടൽ. വധശ്രമക്കേസിൽ പ്രതിപ്പട്ടികയിൽ ഉള്ളയാളുടെ വീട്ടിൽ നിന്ന് പരീക്ഷ പേപ്പറുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പിഎസ്‍സിക്ക് സമാന്തരമായ ഓഫീസാണ് യൂണിയൻ നേതാവിന്‍റെ വീട്ടിലെന്നും മുല്ലപ്പള്ളി ആരോപിച്ചു. കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു
This post have 0 komentar
EmoticonEmoticon