ഹോങ്കോങ് : ഹോങ്കോങില്‍ വീണ്ടും പ്രതിഷേധം കനക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന പ്രതിഷേധക്കാര്‍ ചൈനീസ് വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന പ്രതിഷേധ റാലിയില്‍ നാലരലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു. ഹോങ്കോങില്‍ ജയിലില്‍ കഴിയുന്നവരെ ചൈനക്കു കൈമാറുന്ന ബില്ലില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് വ്യാപിക്കുകയായിരുന്നു. വിവാദബില്‍ പിന്‍വലിച്ചെങ്കിലും പ്രതിഷേധം തുടരുകയാണ്. വിദ്യാര്‍ത്ഥികളടക്കം പതിനായിരക്കണക്കിന് പേരാണ് തെരുവില്‍ ഇറങ്ങുന്നത്. ഇന്നലെ നടന്ന പൊലീസ് നടപടിയില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു.
This post have 0 komentar
EmoticonEmoticon