തിരുവനന്തപുരം: ഗ്രേസ് മാര്‍ക്കിനെക്കുറിച്ചുള്ള സര്‍ക്കാര്‍ തീരുമാനം നാലുമാസത്തിനകം ഉണ്ടാകണമെന്നുളള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി യെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എത്രയും വേഗം തരണമെന്ന നിര്‍ദേശവും എസ്.സി.ഇ.ആര്‍.ടി.ക്ക് നല്‍കിയിട്ടുണ്ട്. മാത്രമല്ല ഹൈക്കോടതി വിധിയില്‍ സര്‍ക്കാര്‍ നിയമോപദേശംതേടുന്നതോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവിന് ഗ്രേസ് മാര്‍ക്ക് വേണ്ടതാണെന്ന കാര്യത്തില്‍ സര്‍ക്കാരിന് അഭിപ്രായ വ്യത്യാസവുമില്ല.
അതേസമയം മറ്റ് സംസ്ഥാനങ്ങളെയും മറ്റു ചില ബോര്‍ഡുകളെയും അപേക്ഷിച്ച് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മേന്മയാണത്. പാഠ്യേതരവും സാമൂഹികവുമായ ഇടപെടലുകളെയും പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുന്നതിനാണ് ഈ ഗ്രേസ് മാര്‍ക്ക് സമ്പ്രദായം. ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടിക്ക് ആ മേഖലയില്‍ മികവ് പുലര്‍ത്തുന്നതിന് കൂടുതല്‍ സമയം പരിശീലനം വേണ്ടി വരുന്നതാണ്
കുറവ് പഠന സമയത്തില്‍ നികത്തുന്നതിന് കൂടിയാണ് ഈ ഗ്രേസ് മാര്‍ക്ക് സമ്പ്രദായം കൊണ്ടുവന്നത്. സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകം കാണിക്കുന്നതിനു പകരം ആകെ മാര്‍ക്കിനൊപ്പം ചേര്‍ത്തു നല്‍കുന്നത് ദേശീയ സ്ഥാപനങ്ങളിലും മറ്റും റാങ്ക് പട്ടിക തയാറാക്കുമ്പോള്‍ മറ്റ് സംസ്ഥാനക്കാരെ ദോഷകരമായി ബാധിക്കുമെന്ന വിമര്‍ശനം നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ 1200/1200 മാര്‍ക്കും ലഭിക്കുന്ന പലര്‍ക്കും ഗ്രേസ് മാര്‍ക്കാണ് ബലം. ആകെ മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് ചേര്‍ക്കുന്നത് ഒഴിവാക്കണമെന്നുളളതാണ് ദേശീയ തലത്തിലുള്ള പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത്. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി എങ്ങനെയാകണമെന്ന ശിപാര്‍ശ എസ്.സി.ഇ.ആര്‍.ടി നല്‍കുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon