ads

banner

Saturday, 13 July 2019

author photo

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന്റെ ഭാഗമായിട്ടാണ് മോദിയുടെ ഈ അമേരിക്കന്‍ സന്ദര്‍ശനം. സന്ദര്‍ശനത്തിനിടയില്‍ അമേരിക്കയിലെ ടെക്സസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതാണ്. അതോടൊപ്പം ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും എത്തുന്ന മോദി ട്രംപ് ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ന്യൂയോര്‍ക്ക് സീറ്റിയില്‍ സെപ്തംബര്‍ 20-23 നിടയിലാണ് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ യോഗം ചേരുന്നത്. ഇതിനിടയിലെ ദിവസത്തില്‍ മോദി ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ സമൂഹവുമായി ടെക്സാസില്‍ സംവദിക്കുകകയും ചെയ്യുന്നു.

മാത്രമല്ല വാഷിംഗ്ടണ്‍ ഡിസി സന്ദര്‍ശിക്കുമോ എന്ന് വ്യക്തമല്ലെങ്കിലൂം ട്രംപ് അടക്കമുള്ള ലോക നേതാക്കളുമായി ഐക്യരാഷ്ട്ര സഭയുടെ പരിപാടിക്കിടയില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടാതെ സാധാരണഗതിയില്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ അപൂര്‍വ്വമായി മാത്രമേ ന്യൂയോര്‍ക്ക് - വാഷിംഗ്ടണ്‍ ഡി സിയ്ക്ക് അപ്പുറത്തേക്ക് പോകാറുള്ളൂ. എന്നാല്‍ നരേന്ദ്രമോദി ഇക്കാര്യത്തില്‍ വിഭിന്നമായ നിലപാടാണ് മുമ്പും എടുത്തിട്ടുള്ളത്. 2015 ല്‍ അമേരിക്കന്‍ പോയപ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോ സന്ദര്‍ശിച്ച മോഡി സിലിക്കന്‍ വാലിയിലും മറ്റും പോകുകയും ഫേസ്ബുക്കിന്റെയും ടെസ്ളയുടെയും മറ്റും ക്യാമ്പസുകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അന്നു മുതല്‍ അമേരിക്കയില്‍ ഇന്തോ- അമേരിക്കന്‍ സമൂഹം ഏറ്റവും കൂടുതലുള്ള പല നഗരങ്ങളിലേക്കും അദ്ദേഹത്തിന് ക്ഷണമുണ്ടാകുന്നുണ്ട്. ഷിക്കാഗോയില്‍ നിന്നും ഹൂസ്റ്റണില്‍ നിന്നും പ്രധാനമന്ത്രിക്ക് ക്ഷണം കിട്ടിയിരുന്നു. അടുത്തിടെ ഷിക്കാഗോ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യാ നായ്ഡു ഹൂസ്റ്റണില്‍ പോയിരുന്നു. ടെക്സാസ് നഗരവും സന്ദര്‍ശിച്ചിരുന്നു. ടെക്സാസില്‍ മാത്രം ഇന്ത്യന്‍ വംശജരുടെ എണ്ണം 250,000 ആണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement