തിരുവനന്തപുരം : സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരിലുള്ള അറസ്റ്റ് വിവാദമാകുന്നു. കാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നെ കുറ്റം ചുമത്തിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അപകീര്‍ത്തികരമായ പരാമര്‍ശമില്ലാതെ രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തിയതിന് എങ്ങനെ അറസ്റ്റ് ചെയ്തുവെന്ന ചോദ്യമാണ് നിയമവൃത്തങ്ങളില്‍ ഉള്ളത്.
കാനത്തെ മാറ്റൂ, സി.പി.ഐയെ രക്ഷിക്കൂ എന്ന പോസ്റ്റര്‍ എഴുതി ഒട്ടിച്ചതിനാണ് ആലപ്പുഴയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ഒരു രാഷ്ട്രീയ മുദ്രാവാക്യത്തിനപ്പുറം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നും തന്നെ പോസ്റ്ററില്‍ ഇല്ലെന്ന് വ്യക്തം. അതുകൊണ്ട് തന്നെയാണ് അറസ്റ്റ് സംബന്ധിച്ച് നിയമവൃത്തങ്ങളില്‍ അത്ഭുതം.
പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ അറസ്റ്റ് അപൂര്‍വ്വ സംഭവവുമാണ്. നേരത്തെയും മുഖ്യമന്ത്രി അടക്കമുള്ള രാഷ്രടീയ നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അന്നില്ലാത്ത നടപടിയാണ് ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. കേരള പൊലീസ് നിയമത്തിലെ 120 (ഡി) വകുപ്പ് ചുമത്തിയതിന് പിന്നാലെ കോടതിയുടെ അനുമതി വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പൊലീസ് വിശദീകരണം. പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ തുടങ്ങിയാല്‍ രാഷ്ട്രീയക്കാരുടെ അവസ്ഥ എന്താകുമെന്ന പരിഹാസമാണ് ചില നേതാക്കള്‍ ഉന്നയിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon