തിരുവനന്തപുരം : നേതൃത്വമില്ലാതെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിലും സംഘടനാ പ്രതിസന്ധി. പരിപാടികള്‍ പ്രഖ്യാപിക്കാനോ സംഘടിപ്പിക്കാനോ ആളില്ല. ഇന്ന് പ്രഖ്യാപിച്ച പി.എസ്.സി രാപ്പകല്‍ സമരം മാറ്റി. എം.പിയായ സംസ്ഥാന പ്രസിഡന്റിന് പകരം ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. പുതിയ കമ്മിറ്റി ഉടന്‍ തെരഞ്ഞെടുക്കണമെന്ന് വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് മീഡിയ വണിനോട് പറഞ്ഞു.
കെ.എസ്.യു സമരപ്പന്തലിന് മുന്നില്‍ നിന്ന് ഡീന്‍ കുര്യാക്കോസ് പ്രഖ്യാപിച്ച സമരം 29, 30 തീയതികളില്‍ നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ സമരം മാറ്റിയെന്നോ ഇനി എന്ന് നടത്തുമെന്നോ ഒരറിയിപ്പും സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ഇത് പി.എസ്.സി സമരത്തിന്റെ മാത്രം പ്രശ്‌നമല്ല. യൂത്ത് കോണ്‍ഗ്രസ് നേരിടുന്ന സംഘടനാ പ്രതിസന്ധിയുടെ തുടര്‍ച്ചയാണ്. 3 വര്‍ഷം കാലവധിയുള്ള സംസ്ഥാന സമിതി ആറ് വര്‍ഷമായിട്ടും പുനഃസംഘടിപ്പിച്ചില്ല. എം.പി ആയി പോയ സംസ്ഥാന പ്രസിഡന്റിന് പകരം ചുമതല ആരെയും ഏല്‍പിച്ചിട്ടില്ല. ഫലത്തില്‍ സംഘടന നിര്‍ജീവമാണ്.
പുനഃസംഘടനാ നടപടികള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തുടങ്ങിയെങ്കിലും മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ അവസാനിച്ചു. അഖിലേന്ത്യാ പ്രസിഡന്റിന്റെ അഭാവം പുനഃസംഘടനെ ബാധിച്ചു. ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാന അധ്യക്ഷനും ഇല്ലാതായി. സഹഭാരവാഹികള്‍ക്കും ആര്‍ക്കും ചുമതല നല്‍കാത്തതിനാല്‍ സംസ്ഥാന പരിപാടികള്‍ നടത്താനാവുന്നില്ല. ഒരു പ്രതിപക്ഷ യുവജന സംഘടന ഏറ്റവും കൂടുതല്‍ സജീവമാകേണ്ട സന്ദര്‍ഭത്തില്‍ നാഥനില്ലാതെ തുടരുന്നതിലെ അമര്‍ഷം നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ട്. പാര്‍ലമെന്റ് മണ്ഡലം കമ്മറ്റികള്‍ നടത്തുന്ന സമരം മാത്രമാണ് ഇപ്പോള്‍ സംഘടനയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon