കൊച്ചി: ഇടതുപക്ഷം ഭരിക്കുമ്പോൾ ഉപതിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നഷ്ടമാകുന്നത് ഇതാദ്യമെന്ന് അഡ്വ. ജയശങ്കർ. അരൂരിലെ ഷാനിമോൾ ഉസ്മാന്റെ വിജയത്തെക്കുറിച്ച് പൂതനാ മോക്ഷം എന്ന തലക്കെട്ടിൽ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് അരൂർ. അവിരാ തരകനും ഗൗരിയമ്മയും പിഎസ് ശ്രീനിവാസനും എഎം ആരിഫുമൊക്കെ ജയിച്ച മണ്ഡലം. അരൂരിലെ ചുവന്ന മണ്ണിൽ ത്രിവർണ്ണ പതാക പറപ്പിച്ചൂ ഷാനിമോൾ.പൊതുമരാമത്ത് മന്ത്രി സുധാകരന്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്. അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷമെന്നും അദ്ദേഹം പറയുന്നു.
This post have 0 komentar
EmoticonEmoticon