തിരുവനന്തപുരം: കോൺഗ്രസുകാരെ പരസ്യമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയിലേക്ക് പോയ കോൺഗ്രസ്സുകാരെ പരിഹസിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതിന്റെ തെളിവുകൾ ആണ് ഇപ്പോൾ നടക്കുന്നതെന്നും കോൺഗ്രസുകാർ എപ്പോഴാണ് പാർട്ടി മാറിപ്പോവുക എന്ന് പറയാൻ പറ്റില്ല.
ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ''പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ ... പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി'', എന്ന് പിണറായി. പിഎസ്‍സി എംപ്ലോയീസ് യൂണിയന്‍റെ പരിപാടിയിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു പിണറായി.
ബിജെപിക്ക് ആളെക്കൊടുക്കലാണ് കോൺഗ്രസിന്‍റെ പണിയെന്നും കോൺഗ്രസിന്‍റെ പതനത്തിൽ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോൺഗ്രസ്. രാജ്യം ഒരു സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ, കോൺഗ്രസിനെപ്പോലൊരു പാർട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോ? വൻതോതിൽ ജയിച്ചാൽ വിജയമേറ്റെടുക്കാൻ മാത്രമുള്ളതല്ല, കോൺഗ്രസിന്‍റെ ഉത്തരവാദിത്തം. അത് മറക്കരുത് - പിണറായി പറഞ്ഞു.
This post have 0 komentar
EmoticonEmoticon