മമ്മാലി എന്ന ഇന്ത്യക്കാരന്‍ ചിത്രം ആഗസ്റ്റ് രണ്ടിനു പ്രദര്‍ശനത്തിന് എത്തും. അരുണ്‍ എന്‍.ശിവന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫാസിസം, ഭീകരത, പോലീസ്, മാവോയിസം, ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, ഇസ്ലാമോഫോബിയ, അടിച്ചമര്‍ത്തല്‍ എന്നിവയാണ് ചിത്രത്തിന്റെ പ്രേമേയം.
ഐഎസില്‍ ചേര്‍ന്നശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ കുടുംബം നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സാമൂഹിക ബഹിഷ്‌കരണവുമാണു കഥാതന്തു. അന്‍വറിന്റെ പിതാവ് മമ്മാലിയും ഭാര്യ ശരീഫയുയും നേരിടേണ്ടി വരുന്ന സംഘര്‍ഷാവസ്ഥയിലൂടെ സിനിമ വികസിക്കുന്നു. നിര്‍മാതാവ് കാര്‍ത്തിക് കെ.നഗരം ആണ് മുഖ്യകഥാപാത്രമായ മമ്മാലിയെ അവതരിപ്പിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon