ads

banner

Saturday, 10 August 2019

author photo

തിരുവനന്തപുരം: മഴ കനത്തതോടെ പ്രതീക്ഷകളെ തകിടം മറിച്ച് ജലനിരപ്പ് ഉയരുന്നു. ഇതോടെ ബാണാസുര സാഗര്‍ ഡാം ഇന്ന് തുറക്കുവാന്‍ തീരുമാനമായി. ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള നേരത്തെ അറിയിച്ചിരുന്നു. ഡാമുകളിലെ ശരാശരി ജലനിരപ്പ് 34 ശതമാനമാണെന്നും വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

ഇന്ന്  വൈകിട്ട് 3 ന തുറക്കുവാനാണ് തീരുമാനം. അതിനാല്‍ ഈ പരിധിയില്‍പ്പെടുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയുപ്പുകള്‍ കൃത്യമായി പാലിക്കുക. ക്യാമ്പുകളിലേക്ക് മാറേണ്ടവര്‍ മാറുവാന്‍ സഹകരിക്കണം. നിലവില്‍ വയനാട് ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ പ്രളയത്തേക്കാള്‍ അധികവെള്ളം ഇപ്പോള്‍ പൊങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. ബാണാസുര സാഗര്‍ തുറക്കേണ്ട സാഹചര്യമാണ്.

തുറന്നാല്‍ വെള്ളം ഇനിയും ഉയരും. കര്‍ണാടകയില്‍ നിന്നും വെള്ളം അധികമായി ഒഴികിയെത്തുന്നുണ്ട്. കൂടാതെ വയനാട്ടില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. അതുകൊണ്ട് വെള്ളത്തിന്റെ അളവ് വലിയ തോതിലാണ് വര്‍ധിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ ഉരുള്‍പൊട്ടാല്‍ ഭീഷണി തുടരുന്നുണ്ട്. മുന്തിയ പരിഗണ നല്‍കേണ്ടത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്. വയനാട്ടില്‍ രണ്ടുതരത്തിലുള്ള അപകടം ഉണ്ടായേക്കാം. ബാണാസുര സാഗര്‍ തുറന്നു വിട്ടാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ വെള്ളം കയറും. മറ്റൊരു പ്രധാന പ്രശ്‌നം ഉരുള്‍പൊട്ടല്‍ സാധ്യതയാണ്. ഇതിനു സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ അവിടെനിന്നും മാറി സുരക്ഷിത സ്ഥലങ്ങളില്‍ സ്ഥാനങ്ങളില്‍ എത്തണം. വളന്റീര്‍മാര്‍, രക്ഷാഭടന്മാര്‍ നടത്തുന്ന അഭ്യര്‍ഥന മാനിക്കുന്നതിനു എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി വകുപ്പിന്റെ അധീനതയിലുള്ള 7 അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കിയിലെ ലോവര്‍പെരിയാര്‍, ഹെഡ് വര്‍ക്സ് മൂന്നാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കല്ലാര്‍, കോഴിക്കോട് ജില്ലയിലെ കക്കയം, തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്ത് എന്നിവ. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മലമ്ബുഴ, കാഞ്ഞിരപ്പുഴ, കുറ്റ്യാടി, മങ്കലം, വാളയാര്‍, മലങ്കര എന്നീ 6 ഡാമുകള്‍ തുറന്നിട്ടുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement