ന്യൂഡല്‍ഹി: സുപ്രീംകോടതി വിചാരിച്ചാല്‍ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ 10 ദിവസംകൊണ്ട‌് തീരുമാനമെടുക്കാന്‍ കഴിയുമെന്ന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത‌് ഷാ. രാമക്ഷേത്രനിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം കഴിഞ്ഞദിവസം ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ടി യോഗത്തിലും ഉയര്‍ന്നിരുന്നു.
അയോധ്യഭൂമിക്കേസില്‍ ഉടന്‍ വാദംകേള്‍ക്കണമെന്ന ഉത്തര്‍പ്രദേശ‌് സര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞ ഒക്ടോബര്‍ 29ന‌് സുപ്രീംകോടതി നിരാകരിച്ചിരുന്നു. കേസ‌് കൈകാര്യം ചെയ്യാന്‍ ജനുവരി ആദ്യം പ്രത്യേക ബെഞ്ചിനു രൂപംനല്‍കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജനുവരിയില്‍ തന്നെ വാദം കേള്‍ക്കാന്‍ തുടങ്ങുമെന്നാണ‌് പ്രതീക്ഷിക്കുന്നതെന്ന‌് അമിത‌് ഷാ പറഞ്ഞു.
ബിജെപി മാത്രമല്ല, രാജ്യത്താകെയുള്ളവര്‍ രാമക്ഷേത്രം ഉടന്‍ യാഥാര്‍ഥ്യമാകണമെന്ന‌് ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ‌് കാലത്ത‌് മാത്രമാണ‌് ബിജെപി രാമക്ഷേത്രത്തെക്കുറിച്ച‌് സംസാരിക്കുന്നതെന്ന ആരോപണം ശരിയല്ലെന്നും അമിത‌് ഷാ പറഞ്ഞു.
This post have 0 komentar
EmoticonEmoticon