അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മോഷണ ശ്രമം നടത്തിയ യുവതി പിടിയില്‍. വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സേലം പിള്ളയാര്‍കോവില്‍ ദിവ്യ (30) ആണ് പൊലീസ് കസ്റ്റഡിയിലായ പ്രതി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ആലപ്പുഴ വടക്കന്‍ ആര്യാട് കുന്നേല്‍വെളിയില്‍ തിലകന്റെ ഭാര്യ മീനാക്ഷി (65)യുടെ മാലയാണ് കവരാന്‍ ശ്രമിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ആര്‍ എസ് ബി വൈ കൗണ്ടറിനു മുന്നില്‍ വെച്ചാണ് മോഷണ ശ്രമം നടന്നത്. മെഡിസിന്‍ അത്യാഹിതത്തില്‍ ഗുരുതരാവസ്ഥയില്‍ക്കഴിയുന്ന ഭര്‍ത്താവിന്റെ ചികിത്സക്കായി പണമടയ്ക്കാന്‍ നില്‍ക്കുകയായിരുന്നു മീനാക്ഷി. ദിവ്യ ഇവരുടെ മാലപൊട്ടിക്കാന്‍ ശ്രമം നടത്തിയതോടെ മീനാക്ഷിയും മറ്റുള്ളവരും ചേര്‍ന്ന് ദിവ്യയെ പിടികൂടുകയായിരുന്നു. ദിവ്യ നേരത്തേയും മാല മോഷണത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon