ബെഗളൂരു: ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നു രാവിലെ 6.51 മുതല്‍ ആരംഭിച്ചു. നാളെ പുലര്‍ച്ചെ 2.51നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ബഹിരാകാശത്തേക്കു കുതിക്കാനൊരുങ്ങുന്നത്. ആ നിമിഷത്തിനായുളള കാത്തിരിപ്പിലാണ് ഐഎസ്ആര്‍ഒ സംഘം. ജിഎസ്എല്‍വി മാര്‍ക്ക് 3 ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കുന്നതായിരിക്കും. ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വിക്ഷേപണ പരിശോധനയുടെ വിവിധ ഘട്ടങ്ങള്‍ ഇന്നലെ പൂര്‍ത്തിയാക്കി.
1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അന്‍പതാം വര്‍ഷത്തിലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റാണിത്. 800 കോടി രൂപ ചെലവിലാണ് ചന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon