ന്യൂഡൽഹി: കശ്മീരില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രാന്‍സില്‍വെച്ച് കാണുമെന്നും കശ്മീര്‍ ചര്‍ച്ചചെയ്തേക്കാമെന്നും ട്രംപ് പറഞ്ഞു. അതിനിടെ, കശ്മീര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് ബ്രിട്ടനും ബംഗ്ലദശും വ്യക്തമാക്കി.
കശ്മീര്‍ സങ്കീര്‍ണമായ വിഷയമാണെന്നും കാര്യങ്ങള്‍ സ്ഫോടനാത്മകമാണെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നരേന്ദ്ര മോദിയുമായും ഇമ്രാന്‍ ഖാനുമായും താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. തനിക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയും. കശ്മീര്‍ പ്രശ്നത്തിന് മതപരമായി വളരെ ബന്ധമുണ്ട്. ഒരുവശത്ത് ഹിന്ദുക്കളും മറുവശത്ത് മുസ്‍ലിംങ്ങളും. ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ മോദിയെ കാണും.
കശ്മീര്‍ ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയതിന് ശേഷമാണ് ട്രംപിന്‍റെ പ്രസ്താവന എന്നതും നിര്‍ണായകമാണ്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടിരുന്നതായി ട്രംപ് അവകാശപ്പെട്ടത് വിവാദമായിരുന്നു. പിന്നീട് ട്രംപ് നിലപാട് തിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ കശ്മീര്‍ പ്രശ്നം പരിഹരിക്കണമെന്ന് ബ്രിട്ടന്‍ പ്രതികരിച്ചത്. അതേസമയം, ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലദേശ് വ്യക്തമാക്കി. മേഖലയിലെ സമാധാനം നിലനിര്‍ത്താണ് എല്ലാ രാജ്യങ്ങളും ശ്രമിക്കേണ്ടതെന്ന് ഇന്ത്യയെ പിന്തുണച്ച് ബംഗ്ലാദേശ് പ്രതികരിച്ചു. ഇതോടെ ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു.
HomeUnlabelledകശ്മീര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് ബ്രിട്ടനും ബംഗ്ലദശും; കശ്മീരില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് ട്രംപ്
This post have 0 komentar
EmoticonEmoticon