കോഴിക്കോട്: ടിവി 9 പുറത്തുവിട്ട ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെ ന്യായീകരിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത്. എംകെ രാഘവന്‍ കാശുവാങ്ങിയെങ്കില്‍ അത് ബ്രോക്കര്‍ കാശ് മാത്രമാണെന്നും നിയമനടപടി ഇതിന്‍റെ പേരില്‍ സാധ്യമല്ലെന്നും ഫിറോസ് പറഞ്ഞു.
ഇനി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളുടെ കാര്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്തോ നിയമം നിഷ്കര്‍ഷിക്കുന്ന സമയ പരിധിക്കുള്ളിലോ എതിര്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ ആരും തന്നെ പരാതിയുമായി രംഗത്തുവന്നിട്ടില്ല.
അതുകൊണ്ട് അങ്ങനെയും അദ്ദേഹത്തെ നിയമത്തിന് മുന്നില്‍ കുടുക്കാന്‍ കഴിയില്ലെന്നാണ് പികെ ഫിറോസിന്‍റെ ന്യായീകരണം.
കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വച്ചാണ് എം.കെ രാഘവന്‍ ദേശീയ ചാനലായ ടി.വി 9 ന്റെ ഒളിക്യാമറയില്‍ കുടുങ്ങിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon