വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആർഎസ്‌പി. കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി നിലവിലെ എം പി എൻ കെ പ്രേമചന്ദ്രൻ തന്നെ മത്സരിക്കുമെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു.
കൊല്ലം ബൈപാസ് ഉദ്‌ഘാടനത്തിന് പ്രധാന മന്ത്രി നരേന്ദ്രമോദിയെ എത്തിച്ച എൻ കെ പ്രേമചന്ദ്രന്റെ നടപടി വിവാദമായിരുന്നു. ഇതിനിടെയാണ് പ്രേമചന്ദ്രന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. കൊല്ലം ബൈപാസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്യാനിരിക്കെയായിരുന്നു പ്രേമചന്ദ്രൻ പ്രധാന മന്ത്രിയെ ഉദഘാടനത്തിന് കൊണ്ടുവന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon