തിരുവനന്തപുരം: ജനുവരി 18: സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് & സോഷ്യല്‍ ആക്ഷന്‍ (സിസ്സ), ഇറാം എഡ്യൂക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍, പൊതു വിദ്യാഭ്യാസ വകുപ്പ്, മറ്റു സര്‍ക്കാര്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് (കെ-എസ് എ എഫ് ) 2019 ന് നാളെ (ജനുവരി 19 ശനിയാഴ്ച) തുടക്കമാകും. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ-സാഫിന് വേദിയാവുന്നത് പട്ടാമ്പിയിലെ മറിയുമ്മ സ്മാരക പബ്ലിക് സ്‌കൂള്‍ ആണ്.
ശ്രീ. കാര്‍ട്ടൂണിസ്റ്റ് യേശുദാസ്; ശ്രീ. മുഹമ്മദ് മുഹ്സിന്‍ (എം എല്‍ എ, പട്ടാമ്പി); ശ്രീ. കെ വി വിജയദാസ് ( എം എല്‍ എ, കോങ്ങാട്); ശ്രീ ഷാഫി പറമ്പില്‍ (എം എല്‍ എ, പാലക്കാട്); ശ്രീ. വി ടി ബല്‍റാം (എം എല്‍ എ, തൃത്താല) എന്നിവര്‍ വിശിഷ്ടാതിഥികളാവും.
ശ്രീ കെ വി മോഹന്‍കുമാര്‍ ഐ എ എസ് (ചെയര്‍മാന്‍, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍); ശ്രീ പി വിജയന്‍ ഐ പി എസ് ( ഐ ജി - പൊലീസ് (അഡ്മിന്‍); ഡോ. എസ് സി ജോഷി ഐ എഫ് എസ് (റിട്ട.), ചെയര്‍മാന്‍, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്) എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ശ്രീ. ഹാഫിസ് കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖ്വി (ചെയര്‍മാന്‍, ഹംദാന്‍ ഫൗണ്ടേഷന്‍) അനുഗ്രഹ പ്രഭാഷണം നിര്‍വഹിക്കും..
ഇരുപതാം തിയ്യതി ചേരുന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.
മേളയില്‍ കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യം ഉണ്ടാകും. കെ-സാഫ് 2019 എഡിഷന്റെ മുഖ്യ വിഷയം 'കാര്‍ഷികവൃത്തിയിലെ പരമ്പരാഗത അറിവുകളും കാലാവസ്ഥയിലെ പൂര്‍വസ്ഥിതി പ്രാപിക്കലും' ആണ്. കാര്‍ഷിക ജൈവവൈവിധ്യം, കാര്‍ഷികമേഖലയിലെ വിവരസാങ്കേതികത, പശുവധിഷ്ഠിത കാര്‍ഷികസംസ്‌കൃതി, വീട്ടുമുറ്റത്തെ ഔഷധോദ്യാനം, വേണ്ടത്ര പ്രയോജനപ്പെടുത്താത്ത പഴങ്ങളും പച്ചക്കറികളും, നൂതനമായ ജൈവക്കൃഷി രീതികള്‍, എന്റെ കൃഷിയിടവും എന്റെ സ്‌കൂള്‍ കൃഷിയിടവും തുടങ്ങി മറ്റു നിരവധി വിഷയങ്ങളും മേളയുടെ ഭാഗമായി ചര്‍ച്ചചെയ്യപ്പെടും. പ്രസ്തുത വിഷയങ്ങളെ ആധാരമാക്കിയുള്ള ശാസ്ത്ര പ്രബന്ധങ്ങളും പോസ്റ്റര്‍ പ്രസന്റേഷനുകളും നടക്കും.
യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ക്ക് പ്രൊജക്റ്റ് അവതരണ മത്സരം സംഘടിപ്പിക്കുന്നുണ്ട്. സബ് ജൂനിയര്‍ (യു പി); ജൂനിയര്‍ (ഹൈസ്‌കൂള്‍); സീനിയര്‍ (എച്ച് എസ് എസ് & വി എച്ച് എസ് ഇ) വിഭാഗക്കാര്‍ക്കായി കലാമത്സരങ്ങളും ഉണ്ട്. കൃഷിയുമായി ബന്ധപ്പെട്ട കലാമത്സരങ്ങളിലും പ്രദര്‍ശനങ്ങളിലും പങ്കുചേരാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. കുട്ടികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും മേളയില്‍ ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2722151, 9447014973, 9895375211
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon